കാസര്‍ഗോഡ്: സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കാസര്‍ഗോഡ് ഉപ്പള സ്വദേശി നഫീസ (71) ആണ് മരിച്ചത്.
പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇവര്‍ക്ക് ശ്വാസകോശ സംബന്ധമായ അസുഖവും പ്രമേഹവും ഉണ്ടായിരുന്നു.
കാസര്‍ഗോഡ് ജില്ലയിലെ ആദ്യത്തെ കൊറോണ മരണമാണ് 74 കാരിയായ നഫീസയുടേതെന്ന് ഡി.എം.ഒ വ്യക്തമാക്കി. ഇവരുടെ കുടുംബത്തിലെ ഏഴുപേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
മൃതദേഹം ഇന്ന് സംസ്കരിക്കും. കൊറോണ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും സംസ്കാരം. ജില്ലയില്‍ കൂടുതല്‍ രോഗികളുള്ളത് ഉപ്പള, ചെങ്കള പ്രദേശങ്ങളിലാണ്. ഇവിടെ കനത്ത ജാഗ്രതയിലാണ്.
Discussion about this post