തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ ബാല. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ബാല മനസ് തുറന്നത്. ഡോക്ടര്‍ മോണ്‍സണുമായി സംസാരിക്കുകയായിരുന്നു താരം. ഇനിയും എന്തിനാണ് ബാച്ചിലറായ ജീവിക്കുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ബാല.
ചില കാര്യങ്ങൾ സംഭവിക്കേണ്ടതാണെന്നും നല്ല കാര്യം സംഭവിക്കുമ്പോൾ സംഭവിക്കും എന്നുമായിരുന്നു ബാലയുടെ മറുപടി. ഉടനെ വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് വിവാഹാലോചനകളൊക്കെ വരുന്നുണ്ട്, ഉടനെ ഉണ്ടാകില്ല, നമുക്ക് കാത്തിരിക്കാം എന്നും ബാല പറഞ്ഞു.
2019 ഡിസംബറിലായിരുന്നു ബാലയും അമൃത സുരേഷും വിവാഹ മോചിതരാകുന്നത്. 2010 ലായിരുന്നു ഇരുവരുടെയും വിവാഹം. 2016 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഒരു മകളുണ്ട്.
Discussion about this post