ഡല്‍ഹി: ആഗോളതലത്തില്‍ ഹാക്കര്‍മാര്‍ ട്വിറ്റര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി ഹൈ പ്രൊഫൈലുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്ന ആശങ്ക പടരവേ ട്വിറ്ററിനോട് വിവരങ്ങള്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന്റെ നോട്ടീസ്. ഹൈ പ്രൊഫൈല്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് സമീപകാലത്ത് ആഗോളതലത്തില്‍ നടന്ന ഹാക്കിങ് വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ട്വിറ്ററിന് നോട്ടീസ് അയച്ചിരിക്കുന്നത്.
ഹാക്കര്‍മാരുടെ ആക്രമണത്തിന് ഇരയായ പ്രൊഫൈലുകള്‍ ഏതൊക്കെയാണെന്നും, അവയുടെ വിശദാംശങ്ങള്‍ ഉടന്‍ അറിയിക്കണമെന്നും ട്വിറ്ററിന് അയച്ച നോട്ടീസില്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ ഹാക്കര്‍മാര്‍ പോസ്റ്റ് ചെയ്ത ട്വീറ്റുകളിലും ലിങ്കുകളും സന്ദര്‍ശിച്ചവരുടെ എണ്ണം സംബന്ധിച്ച വിവരം നല്‍കണമെന്നും, അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത വിവരം ഉടമകളെ അറിയിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമാക്കണം എന്നും ട്വിറ്ററിന് നിര്‍ദ്ദേശമുണ്ട്.
അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാന്‍ ഹാക്കാര്‍മാര്‍ സ്വീകരിച്ച രീതി ഏതാണെന്നും, ഏതെല്ലാം വിവരങ്ങളാണ് ചോര്‍ത്താന്‍ ശ്രമിച്ചതെന്നുമുള്ള വിവരങ്ങള്‍ അറിയിക്കാനും ട്വിറ്ററിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോളതലത്തില്‍ ഹാക്കിംഗ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇത് തടയാനും ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഇല്ലാതാക്കാനും ട്വിറ്റര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
Discussion about this post