ഡല്‍ഹി: ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുമായി ബന്ധമുള്ള, ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈന ആസ്ഥാനമായുള്ള കമ്പനികളെ കണ്ടെത്തി കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം ചൈനീസ് കമ്പനികള്‍ വിദേശ രഹസ്യാന്വേഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ടിക്ടോക് അടക്കമുള്ള ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ അടുത്ത സുപ്രധാന നീക്കം..
2017 ജൂണില്‍ ചൈനയില്‍ പാസാക്കിയ പുതിയ രഹസ്യാന്വേഷണ നിയമം അനുസരിച്ചാണ് ചൈനീസ് കമ്പനികളുടെ ഇന്ത്യയിലെ പ്രവര്‍ത്തനം. വാവെയ്, ഇസഡ്.ടി.ഇ , ടിക് ടോക്ക് തുടങ്ങിയ ഈ നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികളെ ചൈനയുടെ ദേശീയ രഹസ്യാന്വേഷണ സ്ഥാപനങ്ങളെ പിന്തുണയ്ക്കുക, സഹായം നല്‍കുക, സഹകരിക്കുക എന്നിവയ്ക്കാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് എല്ലാവിധ പിന്തുണയും സംരക്ഷണവും ചൈനീസ് സര്‍ക്കാര്‍ നല്‍കുന്നുണ്ട്.
പി.എല്‍.എയുമായി നേരിട്ടോ പരോക്ഷമായോ ബന്ധമുള്ള ഇന്ത്യയിലെ ചില ചൈനീസ് കമ്പനികള്‍ ഇതാണ്: ഷിന്ധ്യ സ്റ്റീല്‍സ് ലിമിറ്റഡ്, സിന്സിംഗ് കാതേ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ്, ചൈന ഇലക്ട്രോണിക്സ് ടെക്നോളജി ഗ്രൂപ്പ്, വാവെയ് എന്നിവ.
Discussion about this post