ഡല്‍ഹി: ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുടരുന്നവരുടെ എണ്ണം 6 കോടി പിന്നിട്ടു. 2019 സെപ്റ്റംബറിൽ പ്രധാനമന്ത്രിയെ പിന്തുടരുന്നവരുടെ എണ്ണം 5 കോടിയായിരുന്നു. പത്തുമാസം കൊണ്ട് ഒരു കോടി പേരാണ് പുതുതായി മോദിയെ പിന്തുടരാന് ആരംഭിച്ചത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര് പിന്തുടരുന്ന നേതാവ് മോദിയാണ്.
ലോകത്ത് ട്വിറ്ററില്‍ ഏറ്റവുമധികം പിന്തുടരുന്ന ലോകനേതാക്കളില്‍ മൂന്നാം സ്ഥാനത്താണ് മോദി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയാണ് ഒന്നാം സ്ഥാനത്ത്. 12 കോടി ആളുകളാണ് ഒബാമയെ പിന്തുടരുന്നത്. നിലവിലെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് രണ്ടാം സ്ഥാനത്ത്. 8.3 കോടി.
2009-ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് മോദി ട്വിറ്റര്‍ അക്കൗണ്ട് തുറന്നത്.
Discussion about this post