തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ വ്യാപനത്തിനിടയില്‍ കര്‍ക്കിടക വാവുബലി ഇന്ന്. എന്നാല്‍ കൊറോണ പ്രതിസന്ധിക്കിടയില്‍ ക്ഷേത്രത്തില്‍ പോയ് ബലിയിടുന്നതിനു പകരം വീട്ടിലിരുന്നാണ് ഇന്ന് മരിച്ചവര്‍ക്ക് വേണ്ടിയുള്ള വാവ് ബലി നടത്തുന്നത്.
ഹൈന്ദവ വീടുകളില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ ബലിയിടുന്നതിനുള്ള ചടങ്ങുകള്‍ ആരംഭിച്ചു.
കര്‍ക്കിടകം മാസത്തില്‍ അമാവാസി ദിനത്തില്‍ ബലിയിടുന്നത് കൂടുതല്‍ ശുഭകരവും മരണപ്പെട്ടയാളുടെ ആത്മാവിന് മോക്ഷം ലഭിക്കുകയും ചെയ്യും എന്നാണ് വിശ്വാസം.
Discussion about this post