കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച് മകന്റെ വിവാഹം നടത്തിയ കോണ്‍ഗ്രസ് പ്രദേശിക നേതാവിനെതിരെ പൊലീസ് കേസെടുത്തു. ചെക്യോട് സ്വദേശി അബുബക്കറിനെതിരെയാണ് കേസെടുത്തത്.
ഡോക്ടര്‍കൂടിയായ വരന് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. വളയത്ത് നടന്ന വിവാഹത്തില്‍ നിരവധി പേരാണ് പങ്കെടുത്തത്. ഇതോടെ പ്രദേശത്ത് ആശങ്ക രൂക്ഷമായി.
കൊറോണ ചട്ടങ്ങള്‍ ലംഘിച്ച് ആലുവയില്‍ മൃതദേഹം സംസ്കരിച്ച സംഭവത്തില്‍ 45 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Discussion about this post