കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി. സ്വര്‍ണക്കടത്തില്‍ പ്രത്യേക ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് സമര്‍പ്പിച്ച ഹർജി കോടതി തള്ളി. കേസ് എന്‍ഐഎ അന്വേഷിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
എന്‍ഐഎ അന്വേഷിക്കുന്ന സാഹചര്യത്തില്‍ പ്രത്യേക ഏജന്‍സി അന്വേഷിക്കണമെന്നു പറയേണ്ടതില്ലെന്നു കോടതി വ്യക്തമാക്കി.
സ്പ്രിന്‍ക്ലര്‍ ഇടപാടും അന്വേഷിക്കണമെന്നു ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം എന്‍ഐഎ നടത്തുകയാണെന്നു സര്‍ക്കാര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് അന്വേഷണത്തില്‍ ഇടപെടുന്നില്ലെന്നു കോടതി വ്യക്തമാക്കിയത്. മുഖ്യമന്ത്രി അടക്കമുള്ളവരെ എതിര്‍കക്ഷിയാക്കിയായിരുന്നു ഹർജി സമര്‍പ്പിച്ചത്.
Discussion about this post