ലഖ്നൗ: കൊറോണ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന 25കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് സര്‍ക്കാര്‍ ഡോക്ടര്‍ ഡോക്ടര്‍ തുഫൈല്‍ അഹമ്മദ് (30) അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അലിഗഢിലുള്ള ദീന് ദയാല്‍ ആശുപത്രിയിലാണ് സംഭവം.
ഐസൊലേഷന്‍ വാര്‍ഡില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ സ്വയം നിരീക്ഷണത്തിനായി ഒരു ഹോട്ടലിലായിരുന്നു താമസിച്ചിരുന്നത്. ഇവിടെ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്തീകളുടെ കൊറോണ വാര്‍ഡില്‍ ചൊവാഴ്ച രാത്രി എത്തിയ ഡോക്ടര്‍ പരിശോധിക്കുന്നതിനിടെ തന്റെ രഹസ്യ ഭാഗങ്ങളില്‍ പിടിച്ചു എന്നാണ് യുവതി നല്കിയ പരാതിയില്‍ പറയുന്നത്. ബുധനാഴ്ച രാവിലെ വീണ്ടും വാര്‍ഡിലെത്തിയ ഇയാള്‍ തന്നെ രണ്ടാം തവണയും പീഡിപ്പിച്ചെന്ന് യുവതി നല്കിയ പരാതിയില്‍ പറയുന്നു.
അലിഗഢ് സ്വദേശിയായ യുവതി ഡല്‍ഹിയിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുകയാണ്. വീട്ടില്‍ തിരിച്ചെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ കൊറോണ പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഡോക്ടര്‍ പിപിഇ കിറ്റ്, ഗ്ലൗസ് എന്നിവ ധരിക്കാതെയാണ് കൊറോണ വാര്‍ഡില്‍ പ്രവേശിച്ചതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് പൊലീസ് പറയുന്നു. ഡോക്ടര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ സൂപ്രണ്ട് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്കി.
Discussion about this post