ലോക്ഡൗൺ കാലത്ത് ചെന്നൈയിലെ വീട്ടില്‍ ആയിരുന്ന മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ ഇന്ന് കൊച്ചിയിലെത്തി. അമ്മയെ കാണാനാണ് താരം എത്തിയത്. തമിഴ്നാട്ടില്‍ രോഗം കൂടുതലുള്ളതിനാലും സംസ്ഥാനം മാറി വരുന്നതിനാലും പതിനാല് ദിവസത്തെ ക്വാറന്റൈനില്‍ അദ്ദേഹം പ്രവേശിച്ചു.
മോഹന്‍ലാലും കുടുംബവും ചെന്നൈയിലായിരുന്നെങ്കിലും അമ്മ ശാന്തകുമാരി കൊച്ചിയിലെ വീട്ടിലായിരുന്നു. കൊച്ചി തേവരയിലെ വീട്ടിലുള്ള അമ്മയെ കാണാന്‍ വേണ്ടിയായിരുന്നു താരം കൊച്ചിയിലേക്ക് എത്തിയിരിക്കുന്നത്. പതിനാല് ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയതിന് ശേഷമേ അമ്മയൈ കാണാന്‍ കഴിയുകയുള്ളു. സര്‍ക്കാരിന്റെ കൊവിഡ് 19 ജാഗ്രത നിര്‍ദ്ദേശങ്ങള്‍ പാലിച്ച് താരം വീട്ടില്‍ പോകാതെ പ്രത്യേകമായൊരു താമസസൗകര്യം ഒരുക്കുകയായിരുന്നു.
Discussion about this post