ജനീവ: കൊറോണയെ നേരിടാന്‍ ജനങ്ങളില്‍ ഹേര്‍ഡ് ഇമ്മ്യൂണിറ്റിയുണ്ടാകാന്‍ (ആര്‍ജിത പ്രതിരോധ ശേഷി) സമയമെടുക്കുമെന്ന് ലോകാരോഗ്യസംഘടനയിലെ മുഖ്യ ഗവേഷക സൗമ്യ സ്വാമിനാഥന്.
ജനസംഖ്യയുടെ 50 മുതല്‍ 60 ശതമാനം വരെ ആളുകള്‍ രോഗപ്രതിരോധശേഷി നേടിയെങ്കില്‍ മാത്രമേ രോഗവ്യാപനം തടയാന്‍ സാധിക്കൂ. ഹേര്‍ഡ് ഇമ്മ്യൂണിറ്റി ശരീരം തന്നെ രൂപപ്പെടുത്തുന്നതാണ്. എന്നാല്‍, കൊറോണ വ്യാപനം തടയാന്‍ വാക്സിന് കണ്ടെത്തി പ്രതിരോധശേഷി നേടുകയാണ് മുഖ്യം. ഹേര്‍ഡ് ഇമ്മ്യൂണിറ്റി നേടി രോഗപ്രതിരോധം തുടങ്ങുമ്പോഴേക്കും രോഗികളും മരണവും കൂടും. വാക്സിന് കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും സൗമ്യ കൂട്ടിച്ചേര്‍ത്തു.
Discussion about this post