കാഠ്മണ്ഡു: പുതിയ ഭരണഘടന കൊണ്ടുവരുന്നതിന് എതിരെ നേപ്പാളില്‍ പ്രതിഷേധം. പോലീസിനുനേരെയുണ്ടായ പ്രതിഷേധക്കാരുടെ ആക്രമണത്തില്‍ 9 പേര് കൊല്ലപ്പെട്ടു. 6 പോലീസ് ഉദ്യോഗസ്ഥരും 3 പ്രതിഷേധക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് രാജ്കുമാര് ഷ്രേസ്ത്ര പറഞ്ഞു.
പ്രതിഷേധക്കാര്‍ കോടാലികളും കുന്തങ്ങളുമുപയോഗിച്ച് പോലീസിനെ ആക്രമിക്കുകയായിരുന്നു.പടിഞ്ഞാറന്‍ നേപ്പാളില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് അക്രമമുണ്ടായത്. ഓര്‍ക്കാപ്പുറത്തുണ്ടായ ആക്രമണത്തെ തടയുന്നതിന് വളരെ കുറച്ച് പോലീസ് ഉദ്യോഗസ്ഥരാണ് സ്ഥലത്തുണ്ടായിരുന്നത്. ആക്രമണത്തില്‍ മൂന്ന് പ്രതിഷേധക്കാരും കൊല്ലപ്പെട്ടു. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ച സര്‍ക്കാര്‍ അക്രമങ്ങള്‍ തടയുന്നതിനായി സൈന്യത്തെ വിന്യസിപ്പിച്ചു.
Discussion about this post