ജയറാമിന്റെ ആദ്യ സംസ്കൃത സിനിമ ‘നമോ’യുടെ ട്രെയ്ലര് പുറത്തിറങ്ങി. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവിയാണ് ട്രെയ്ലര് റിലീസ് ചെയ്തത്.
”സിനിമയ്ക്കായി ജയറാമിന്റെ പരിവര്‍ത്തനവും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ അഭിനയവും കണ്ട് ആശ്ചര്യപ്പെട്ടു” എന്നാണ് ട്രെയ്ലര് റിലീസ് ചെയ്ത് ചിരഞ്ജീവി കുറിച്ചത്.
കുചേലന്റെയും കൃഷണന്റെയും സൗഹൃദത്തെ കുറിച്ച് പറയുന്ന ചിത്രമാണ് നമോ. ചിത്രത്തില്‍ കുചേലനായാണ് ജയറാം വേഷമിടുന്നത്. കുചേലന് അനുഭവിക്കുന്ന ദുരിതങ്ങളാണ് ട്രെയ്ലറിലും.
വിജീഷ് മണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തല മുണ്ഡനം ചെയ്ത് ശരീരഭാരം 20 കിലോയിലധികം കുറച്ചാണ് ജയറാം വേഷമിടുന്നത്. സംസ്കൃത ഭാഷ മാത്രം ഉപയോഗിച്ചുള്ള സിനിമ എന്നതാണ് നമോയുടെ പ്രത്യേകത. 101 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
Presenting the Trailer of #NAMO #SanskritMovie
Mesmerized watching Mr. #Jayaram's transformation for the movie & his soulful act.
Wishing team #NAMO a grand success! Brother #Jayaram you will win Hearts & Awards for your amazing efforts.#VijeeshManihttps://t.co/ZKrnMj6jSG
— Chiranjeevi Konidela (@KChiruTweets) July 26, 2020
Discussion about this post