സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറിന്റെ മാനേജറെ ചോദ്യം ചെയ്യുന്നതിനെതിരെ നടി കങ്കണ റണൗട്ട്. സുശാന്തിന്റെ ‘കൊലപാതകം’ പൊലീസ് തമാശയായാണ് എടുത്തിരിക്കുന്നത് എന്ന് കങ്കണയുടെ സോഷ്യല്‍ മീഡിയ ടീം ചൂണ്ടിക്കാട്ടി.
”എങ്ങനെയാണ് മുംബൈ പോലീസിന് സമന്‍സ് പുറപ്പെടുവിക്കുമ്പോള്‍ പോലും സ്വജനപക്ഷപാതം പ്രകടിപ്പിക്കാന്‍ സാധിക്കുന്നത്? കങ്കണയ്ക്കാണ് സമന്‍സ് അയച്ചത് അവരുടെ മാനേജര്‍ക്ക് അല്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ മകന്റെ അടുത്ത സുഹൃത്തിന്റെ മാനേജരെയാണോ ചോദ്യം ചെയ്യാന്‍ വിളിക്കുന്നത്, എന്തുകൊണ്ട്? അദ്ദേഹത്തിന് പ്രശ്നം ഒന്നും ഉണ്ടാവരുത് അല്ലേ?”മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകന് ആദിത്യ താക്കറെയുടെ മകന്റെ അടുത്ത സുഹൃത്തായതിനാലാണ് ഇപ്രകാരം ചെയ്യുന്നത് എന്നും കങ്കണയുടെ ടീം കുറ്റപ്പെടുത്തി.
”കരണ്‍ ജോഹറിന്റെ മനേജര്‍ക്കാണ് സമന്‍സ് അല്ലാതെ ആദിത്യ താക്കറെയുടെ അടുത്ത സുഹൃത്ത് കരണ്‍ ജോഹറിനല്ല. മുംബൈ പൊലീസ് എസ്എസ്ആറിന്റെ കൊലപാതകത്തിന്റെ അന്വേഷണം തമാശയാക്കുന്നത് നിര്‍ത്തൂ” എന്നാണ് മറ്റൊരു ട്വീറ്റ്.
ജൂണ്‍ 14ന് ആണ് സുശാന്ത് സിങ് രജ്പുത് ആത്മഹത്യ ചെയ്തത്. പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തിനെതിരെ വിമര്‍ശനങ്ങളുമായി കങ്കണ റണൗട്ട് അടക്കമുള്ള താരങ്ങള്‍ രംഗത്തെത്തിയിരുന്നു. സ്വജനപക്ഷപാതത്തിന്റെ വക്താവാണ് കരണ്‍ ജോഹര്‍ എന്നാണ് കങ്കണയുടെ വിമര്‍ശനം.
Discussion about this post