ഫ്ലാറ്റിൽ കോടികളുടെ ചൂതാട്ടം നടത്തിയതിന് തമിഴ് സിനിമയിലെ പ്രമുഖ യുവനടന് ഷംസുദ്ദീൻ ഇബ്രാഹീം എന്ന ഷാം ഉള്‍പ്പെടെ 12 പേർ അറസ്റ്റിൽ. നുങ്കമ്പാക്കം മേഖലയിലെ ഫ്ലാറ്റിലായിരുന്നു ചൂതാട്ടം. ഷാമിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ നിന്ന് ചൂതാട്ടത്തിന്റെ ടോക്കണുകള്‍ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു.
ലോക്ഡൗണ്‍ കാലത്ത് തമിഴ് സിനിമയിലെ വേറെ പല പ്രമുഖ നടന്മാരും രാത്രിയില്‍ ഇവിടെയെത്തി ചൂതാട്ടം നടത്താറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വേറെ ഏതെങ്കിലും നടനെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ചൂതാട്ടത്തില്‍ വന്‍തുക നഷ്ടപ്പെട്ട പ്രമുഖ നടനാണ് ഷാമിന്റെ ചൂതാട്ടകേന്ദ്രത്തെക്കുറിച്ചുള്ള വിവരം പൊലീസിനെ അറിയിച്ചതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഷാമിന്റെ നേതൃത്വത്തില്‍ നടന്ന ചൂതാട്ടം എങ്ങനെയായിരുന്നുവെന്നും ആരൊക്കെ ഫ്ലാറ്റില്‍ വന്നിരുന്നുവെന്നതും സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു,
കഴിഞ്ഞ ദിവസം ഓണ്‍ലൈന്‍ ഗെയിമില്‍ പണം നഷ്ടമായതിനെ തുടര്‍ന്ന് കോളജ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് പൊലീസ് നിയമവിരുദ്ധ ചൂതാട്ടങ്ങളെ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
Discussion about this post