സംസ്ഥാനത്ത് ഇന്ന് 1167 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 888 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 679 പേർ രോഗമുക്തി നേടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
122 പേർ വിദേശത്തു നിന്നും വന്നവരാണ്. 96 പേരാണ് അന്യസംസ്ഥാനത്തു നിന്നും വന്നത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 55 പേരുടെ ഉറവിടം വ്യക്തമല്ല. 33 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
നാല് മരണം ആണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എറണാകുളം, കാസർഗോഡ്, ആലപ്പുഴ, തിരുവനന്തപുരം സ്വദേശികൾ ആണ് മരിച്ചത്
തിരുവനന്തപുരം 227, കോട്ടയം118, മലപ്പുറം112, തൃശൂർ 109, കൊല്ലം 95, പാലക്കാട് 86, ആലപ്പുഴ 84, എറണാകുളം 70, ഇടുക്കി 7 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകൾ.
Discussion about this post