ശ്രീനഗര്‍: പാകിസ്ഥാനില്‍ നിന്നുള്ള നുഴഞ്ഞുകയറ്റ ശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയില്‍ (എല്‍എസി) ബുധനാഴ്ച പുലര്‍ച്ചെയാണ് നുഴഞ്ഞുകയറ്റം നടത്തിയത്.
ജമ്മു കശ്മീരിലെ രാജൗരി ജില്ലയിലെ നൗഷെറയിലാണ് സംഭവം. നുഴഞ്ഞുകയറ്റക്കാരും ഇന്ത്യന്‍ സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്ഥാന് നുഴഞ്ഞുകയറ്റക്കാര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Discussion about this post