കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ പ്രാദേശിക നേതാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃണമൂല്‍ കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
കിഴക്കന്‍ മിഡ്നാപൂര്‍ ജില്ലയിലാണ് സംഭവം. 44കാരനായ പൂര്‍ണചന്ദ്ര ദാസിനെയാണ് വീടിന് സമീപമുളള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസാണ് ദാസിന്റെ മരണത്തിന് പിന്നിലെന്ന് ബിജെപി ആരോപിച്ചു.
ബൂത്തിന്റെ ചാര്‍ജ്ജ് ഉണ്ടായിരുന്ന ദാസിനെ ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയി. രാത്രി അയല്‍വാസികള്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ദാസിന്മേല് സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി കുടുംബാംഗങ്ങള്‍ ആരോപിച്ചു.
എന്നാല്‍ ദാസ് ഇതിന് തയ്യാറായിരുന്നില്ല. ദാസിന്റെ മരണത്തിന്റെ പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
ദിവസങ്ങള്‍ക്ക് മുന്‍പ് നോര്‍ത്ത് ദിനജ്പൂര്‍ ജില്ലയില്‍ സമാനമായ നിലയിൽ ബിജെപി എംഎല്‍എയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
.
Discussion about this post