ഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. താനടക്കമുള്ള പലരും മുന്നോട്ടുവച്ച നിര്‍ദേശങ്ങളില്‍ പലതും പുതിയ വിദ്യാഭ്യാസ നയത്തില്‍ വന്നിട്ടുണ്ടെന്നും തരൂര്‍ പറഞ്ഞു.
ഡോ. ആര്.പി. നിഷാങ്ക് പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയത്തില്‍ സ്വാഗതാര്‍ഹമായ പല കാര്യങ്ങളുമുണ്ട്. ഞങ്ങളെപ്പോലുള്ള ചിലര്‍ ഉയര്‍ത്തിയ നിര്‍ദേശങ്ങള്‍ മുഖവിലയ്ക്കെടുത്തിട്ടുണ്ട്. – തരൂര്‍ ട്വീറ്റ് ചെയ്തു.
താന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിലുണ്ടായിരുന്ന കാലത്തു തന്നെ 1986-ലെ ദേശീയ വിദ്യാഭ്യാസ നയം പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും 21-ാം നൂറ്റാണ്ടിലേതിന് അനുയോജ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ആറു വര്‍ഷമെടുത്തെങ്കിലും അവരതു ചെയ്തതില്‍ സന്തോഷമുണ്ട്. ഇനി ഇതെല്ലാം നടപ്പിലാക്കുകയെന്നതാണ് വെല്ലുവിളിയെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post