തൃശൂര്‍: 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് അബ്ദുള്ളക്കുട്ടിയെ കൊല്ലാന്‍ കെ സുധാകരന് പദ്ധതി ആസൂത്രണം ചെയ്തിരുന്നതായി ആരോപണം. സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ഗോവിന്ദന് മാസ്റ്ററാണ് ആരോപണമുന്നയിച്ചത്. 2009 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനിടെയാണ് വധശ്രമം നടന്നത്. തിരഞ്ഞെടുപ്പില്‍ സഹതാപ തരംഗം ഉണ്ടാക്കി ജയിക്കാനായിരുന്നു ശ്രമമെന്നും എംവി ഗോവിന്ദന് മാസ്റ്റര്‍ ആരോപിച്ചു.
സി.പി.എമ്മില്‍ നിന്നും വിട്ടു പോയതിന് പ്രതികാരം തീര്‍ത്തതാണെന്ന് വരുത്തി കുറ്റം സി.പി.എമ്മിന്റെ തലയില്‍ കെട്ടിവെക്കുകയായിരുന്നു ഉദ്ദേശമെന്നും ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ തൃശൂര്‍ ഐ.ജി ഓഫീസിന് മുന്നില്‍ ഡി.വൈ.എഫ്.ഐ നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Discussion about this post