നടൻ വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങശളുമായി ബിഗ്ബോസ് താരവും നടിയുമായ മീര മിഥുൻ രംഗത്ത്. ഫാൻസ് ക്ലബ് തലവന് പണം നൽകി സോഷ്യൽ മീഡിയയിൽ തനിക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്നാണ് വിജയ്ക്കെതിരായ മീരയുടെ ആരോപണം. ഇങ്ങനെ തന്നെ മാനസികമായി തളർത്തി ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്നും മീര ആരോപിക്കുന്നു.
വിജയ് ഫാൻ ക്ലബ് ലീഡറായ ഇമ്മാനുവൽ എന്ന ആരാധകനൊപ്പം വിജയ് നിൽക്കുന്ന ചിത്രത്തിനൊപ്പമാണ് മീര ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്.
ഫാൻസ് ക്ലബ് തലവനായ ഇമ്മാനുവലിന് പണം നൽകി വിജയ് ട്വിറ്ററിലൂടെ അപമാനിക്കുകയാണ്. അശ്ലീല പരാമർശങ്ങൾ നടത്തുകയാണ്. എന്റെ സ്ത്രീത്വത്തെ അപമാനിച്ചതിലൂടെ എന്നെ മാനികമായി തളർത്തുകയും ആത്മഹത്യയിലേക്ക് തള്ളി വിട്ടിരിക്കുകയുമാണ്- മീരയുടെ ട്വീറ്റ് ഇങ്ങനെയാണ്.
ദേശീയ വനിതാ കമ്മീഷൻ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ട്വീറ്റിൽ ടാഗ് ചെയ്തിട്ടുമുണ്ട്.
Discussion about this post