കൊച്ചി: ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തയാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ സംസ്ഥാന വനംവകുപ്പ് മന്ത്രി കെ. രാജു സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കുളത്തൂപ്പുഴയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തത് കെ. രാജുവാണ്.
അടുത്ത സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നും മുന്‍കരുതലിന്റെ ഭാഗമായാണ് ക്വാറന്റീനില്‍ പോയതെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ മന്ത്രിയുടെ വസതിയില്‍ തന്നെയാണ് നിരീക്ഷണത്തിലിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്ത മന്ത്രിയുടെ ഗണ്‍മാനും പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തില്‍ പോയിട്ടുണ്ട്.
ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ്. ഔദ്യോഗിക വസതിയിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് അദ്ദേഹം സ്വയം നിരീക്ഷണത്തില്‍ പോയത്.
Discussion about this post