തിരുവനന്തപുരം: നാളെ ആരംഭിക്കാനിരുന്ന കെഎസ്ആര്‍ടിസിയുടെ ദീര്‍ഘ ദൂര സര്‍വീസുകള്‍ റദ്ദാക്കി. കെഎസ്ആര്‍ടിസി ദീര്‍ഘ ദൂര സര്‍വീസുകള്‍ ഉടന്‍ ഉണ്ടാകില്ല. ആരോഗ്യ വകുപ്പ് നല്കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് തീരുമാനം. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം മാത്രം സംസ്ഥാനത്തിനകത്തുള്ള ദീര്‍ഘ ദൂര സര്‍വ്വീസുകള്‍ ആരംഭിച്ചാല്‍ മതി എന്നാണ് തീരുമാനം. സര്‍വീസുകള്‍ നാളെ മുതല്‍ ആരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
കൊറോണ പശ്ചാത്തലത്തില്‍ ഇനി പുതിയൊരു അറിയിപ്പ് വരുന്നത്ത് വരെ ദീര്‍ഘ ദൂര യാത്രകള്‍ വേണ്ട എന്നാണ് നിലവിലെ സാഹചര്യം. കൂടാതെ ഇന്നത്തെ കൊറോണ രോഗികളുടെ കണക്കും വര്‍ദ്ധിച്ചു. അതിനാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ യാത്രകള്‍ പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം എന്നാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.
Discussion about this post