തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. ഇടുക്കി തൊടുപുഴ സ്പെഷ്യല്‍ ബ്രാഞ്ച് എസ് ഐ അജിതല് (55) ആണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളെജില്‍ വെച്ചായിരുന്നു മരണം. സംസ്ഥാനത്ത് ആദ്യമായാണ് കൊറോണ ബാധയെ തുടര്‍ന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന് മരണപ്പെടുന്നത്.
കൊവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തെ ഇടുക്കി മെഡിക്കല്‍ കോളെജിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. ഹൃദയ സംബന്ധമായ രോഗങ്ങളുള്ള ഇദ്ദേഹത്തെ പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ബുധനാഴ്ച്ചയാണ് കോട്ടയം മെഡിക്കല്‍ കോളെജിലേക്ക് മാറ്റുന്നത്.
ആന്റി വൈറല്‍, പ്ലാസ്മ ചികിത്സയടക്കം നല്‍കിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യക്കും മക്കള്‍ക്കും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.
Discussion about this post