വാഷിംഗ്ടണ്‍: വര്‍ഷാവസാനത്തോടെ കൊറോണ വാക്സിന് വിതരണത്തിന് തയാറാകുമെന്ന് അമേരിക്കയിലെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന ആന്റണി ഫൗച്ചി. 2021-ല്‍ അത് അമേരിക്കക്കാരുടെ കൈകളിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിനുകള്‍ വികസിപ്പിക്കാന്‍ സാധാരണ വര്‍ഷങ്ങള്‍ വേണ്ടിവരുമെങ്കിലും പുതിയ സാങ്കേതികവിദ്യകള്‍, കൊറോണക്കെതിരെ മനുഷ്യശരീരത്തിന്റെ ശക്തമായ രോഗപ്രതിരോധ പ്രതികരണം എന്നിവ വാക്സിന് കണ്ടെത്താനുള്ള പ്രക്രിയകള്‍ വേഗത്തിലാക്കിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
വാക്സിന് മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഈ വര്‍ഷം അവസാനത്തോടെ വാക്സിന് സജ്ജമായേക്കുമെന്ന ശുഭാപ്തി വിശ്വാസം വര്‍ധിപ്പിക്കുന്നു. 2021-ല്‍ അത് അമേരിക്കക്കാര്‍ക്ക് ലഭ്യമാകും- ഫൗച്ചി വ്യക്തമാക്കി.
Discussion about this post