കൊച്ചി: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എൻഐഎ പരിശോധന. ഐജി നിതീഷ് കുമാർ, ഡിഐജി വന്ദന, എസ്പി രാഹുൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കെത്തിയത്.
വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനാ സംവിധാനങ്ങളും കാർഗോ ടെർമിനലിലെ ക്രമീകരണങ്ങളും അന്വേഷണസംഘം പരിശോധിച്ചു.
വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുമായി സംഘം ചർച്ച നടത്തി. വിമാനത്താവളം വഴിയുള്ള സ്വർണക്കള്ളക്കടത്തിൻറെ സാധ്യതകൾ പരിശോധിക്കുകയായിരുന്നു മുഖ്യലക്ഷ്യമെന്ന് അറിയുന്നു. ശനിയാഴ്ച ഉച്ചക്ക് ശേഷമായിരുന്നു പരിശോധന. കൊച്ചി വിമാനത്താവളം വഴിയും സ്വർണം കടത്തിയിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കസ്റ്റംസ് ഉദ്യോഗസ്ഥരുമായി വന്ദനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൂടിക്കാഴ്ച നടത്തി.
Discussion about this post