തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസുകാരുടെ ഇടയ്ക്ക് കൊറോണ വ്യാപിക്കുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പിയ്ക്കും നാല് പോലീസുകാര്‍ക്കും കൊറോണ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ഡിവൈഎസ്പി തിരുവനന്തപുരം റൂറല്‍ എസ്പി അശോകനെ സന്ദര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തില്‍ റൂറല്‍ എസ്പിയും ക്വാറന്റൈനില്‍ പോകേണ്ട സാഹചര്യമാണ് നിലവിലുള്ളത്.
അതേസമയം, പൊലീസ് ആസ്ഥാനത്ത് രണ്ടു പൊലീസുകാര്‍ക്കും കൂടി രോഗം ബാധിച്ചു. ഇതിനു പുറമേ തിരുവനന്തപുരം ബണ്ട് കോളനിയില്‍ 17 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായാണ് വിവരം.
Discussion about this post