കൊച്ചി :രാജ്യാന്തര മയക്കുമരുന്ന് മാഫിയകള്‍ക്ക് കേരളത്തില്‍ വേരുകളുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഇത്തരം കേസുകളില്‍ പിടിക്കപ്പെടുന്നവര്‍ ഉന്നതരായാലും കര്‍ശന നടപടിയെടുക്കും . പോലീസിന് മാഫിയാ ശൃംഖലയെക്കുറിച്ച് സൂചന ലഭിച്ചതായും ചെന്നിത്തല പറഞ്ഞു.
ഇന്നലെ ലക്ഷക്കണക്കിന് രൂപ വിലയുള്ള മയക്കുമരുന്നുമായി യുവ സിനിമാ നടനെ കൊച്ചിയില്‍ വെച്ച് പോലീസ് പിടികൂടിയിരുന്നു. സിനിമാതാരമായ ഷൈന്‍ ടോം ചാക്കോയെയും നാല് മോഡലുകളെയുമാണ് കൊച്ചിയിലെ ഫ്ളാറ്റില്‍ നിന്നും പോലീസ് പിടികൂടിയത്.ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഈ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
Discussion about this post