ബംഗാൾ ഉൾക്കടലിൽ ഇന്ന് ന്യൂനമർദ്ദം രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
ന്യൂനമർദ്ദത്തിന്റെ ഫലമായി അടുത്ത നാലു ദിവസം കേരളത്തില്‍ പരക്കെ ശക്തമായ മഴയുണ്ടാകും. കേരളതീരത്ത് കാറ്റിന്റെ വേഗം 40 മുതല്‍ 50 കി.മി.വരെയാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ആണ ഓറഞ്ച് അലര്‍ട്ട്.
ആറ് ജില്ലകളിൽ യെല്ലോ അലർട്ടും ഉണ്ട്. ദുരന്ത സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം.
അതേസമയം ഇടുക്കിയിൽ ഹൈറേഞ്ച് മേഖലയിൽ ശക്തമായ കാറ്റും മഴയും തുടരുന്നു. പലയിടങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. ദുരിത മേഖലകളിലുള്ളവരെ അടിയന്തിരമായി മാറ്റിപ്പാർപ്പിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
ജില്ലയിലെ രണ്ട് ഡാമുകളുടെ ഷട്ടറുകൾ ഇന്നലെ തുറന്നു.
Discussion about this post