കണ്ണൂര്‍: സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ നിന്ന് ലക്ഷങ്ങളുടെ സ്വര്‍ണ പണയ തട്ടിപ്പ് നടത്തി നേതാവിന്റെ മകന്. കണ്ണൂര്‍ സി.പി.എം ജില്ലാ കമ്മിറ്റി അഗമായ വി.ജി പത്മനാഭന്റെ മകന് ബിനേഷാണ് തട്ടിപ്പ് നടത്തിയത്.
ജനങ്ങള്‍ പണയംവച്ച സ്വര്‍ണത്തിന് വ്യാജരേഖയുണ്ടാക്കി, ഇതേ ബാങ്കില്‍ വീണ്ടും പണയംവച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഇത്തരത്തില്‍ 38 ലക്ഷത്തിലധികം രൂപയുടെ തിരിമറി നടത്തിയെന്നും, രക്ഷപ്പെടാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.
പേരാവൂര്‍ കൊളക്കാട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ പണയം വച്ച സ്വര്‍ണം തിരിച്ചെടുക്കാനായി ഒരാള്‍ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ആ വ്യക്തിയുടെ പേരിലുള്ള ലോക്കറില്‍ സ്വര്‍ണമില്ല. ഇതേസ്വര്ണം മറ്റൊരാളുടെ പേരില്‍, ഇതേബാങ്കില്‍ പണയം വച്ചിരിക്കുന്നതായി കണ്ടെത്തി.
സമാനമായ രീതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയെന്ന് പിന്നീട് നടന്ന അന്വേഷണത്തില്‍ നിന്ന് മനസിലായി. ഇതോടെ ക്ലര്‍ക്കായ ബിനേഷിനെ ബാങ്ക് സസ്പെന്റ് ചെയ്തു. എന്നാല്‍ സ്വര്‍ണം തിരിച്ചെടുക്കാന്‍ വന്നയാള്‍ക്ക് അത് തിരികെ നല്കാന് താമസിച്ചതിനാലാണ് തനിക്കെതിരെ നടപടിയെടുത്തത് എന്നാണ് ഇയാളുടെ വാദം.
Discussion about this post