ഡൽഹി: ലഡാക്ക്, ജമ്മു കാശ്മീർ തുടങ്ങിയ ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങൾ കൂടി ഉൾപ്പെടുത്തിയ മാപ്പ് പുറത്തിറക്കി പ്രകോപനവുമായി പാകിസ്ഥാൻ ഭരണകൂടം. ഗുജറാത്തിലെ ജുനാഗഡ്, സർ ക്രീക്ക് എന്നീ പ്രദേശങ്ങളും പാകിസ്ഥാൻ അതിർത്തിയുടെ അകത്താക്കിയാണ് രാജ്യം മാപ്പ് പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യൻ കേന്ദ്ര ഭരണ പ്രദേശമായ ജമ്മു കാശ്മീർ അനധികൃതമായാണ് ഇന്ത്യ കൈവശം വച്ചിരിക്കുന്നതെന്നും ഭൂപടത്തിലൂടെ പാകിസ്ഥാൻ ആരോപിക്കുന്നു.
ഈ മാപ്പ് ആണ് ഇനി മുതൽ രാജ്യത്തെ വ്യവഹാരങ്ങളിൽ ഉപയോഗിക്കുക എന്നുകൂടി പാക് സർക്കാർ പറയുന്നു. ചൊവാഴ്ചയാണ് ഈ മാപ്പ് ഭരണകൂടം അംഗീകരിച്ചത്.
Discussion about this post