പനാജി: ഗോവയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായി രവി നായിക്കിന്റെ രണ്ട് മക്കള്‍ ബിജെപിയില്‍ ചേരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ പോണ്ട എം.എല്‍.എയായ രവി നായിക്കിന്റെ മക്കളായ റിതേഷും റോയിയും ആണ് ബിജെപിയില്‍ ചേരുന്നത്.
റിതേഷ് നിലവില്‍ പോണ്ട മുനിസിപ്പാലിറ്റിയിലെ കൗണ്‍സിലറാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ നിലവില്‍ ആരോഗ്യമന്ത്രിയായ വിശ്വജിത്ത് റാണെയ്ക്കെതിരെ റോയ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു.
നിലവില്‍ പോണ്ട മുനിസിപ്പല്‍ ചെയര്‍പേഴ്സണായ വെങ്കടേഷ് നായിക്കിനെ മാറ്റി റിതേഷിനെ തല്‍സ്ഥാനത്ത് നിയമിക്കാനാണ് ബിജെപി തീരുമാനം. റിതേഷിനൊപ്പമുള്ള കൗണ്‍സിലര്‍മാരും ബി.ജെ.പിയില്‍ ചേരും.
Discussion about this post