പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച ഡി.എം.കെ എം.എൽ.എ കു കു സെൽവത്തിനെതിരെ നടപടിയെടുത്ത് പാർട്ടി അധ്യക്ഷൻ സ്റ്റാലിൻ. ഡിഎംകെ നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഡി.എം.കെ ഓഫീസ് സെക്രട്ടറിയും എക്സിക്യൂട്ടീവ് കമ്മറ്റി മെമ്പറുമായ കു കു സെൽവത്തെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കുകയാണെന്ന് പാർട്ടി അധ്യക്ഷൻ എം.കെ സ്റ്റാലിൻ തന്നെയാണ് അറിയിച്ചത്. സെൽവത്തെ ചുമതലകളിൽനിന്നും ഒഴിവാക്കിയെന്നും സ്റ്റാലിൽ പ്രസ്താവനയിൽ വ്യക്തമാക്കി. അച്ചടക്ക ലംഘനത്തെത്തുടർന്നാണ് നടപടിയെന്നും സ്റ്റാലിൻ അറിയിച്ചു.
കഴിഞ്ഞ ദിവസം ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും പ്രധാനമന്ത്രിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഡൽഹിയിൽ വെച്ചാണ് സെൽവം നദ്ദയുമായി കൂടിക്കാഴ്ച നടത്തിയത്.
Discussion about this post