ഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പുനർ നിര്‍മ്മാണത്തെക്കുറിച്ചുള്ള പാകിസ്ഥാന്റെ പ്രതികരണത്തിന് മറുപടിയുമായി ഇന്ത്യ. പാകിസ്ഥാന്റെ പ്രതികരണം ഖേദകരമെന്നും ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ പാകിസ്ഥാന് അഭിപ്രായം പറയുന്നത് അംഗീകരിക്കാനാവില്ലെന്നും ഇന്ത്യ പ്രതികരിച്ചു.
സ്വന്തം രാജ്യത്തെ ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഓര്‍ക്കണം. വര്‍ഗ്ഗീയമായി ആളുകളെ ഇളക്കാനുള്ള ശ്രമം അവസാനിപ്പിക്കണമെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ഇന്ത്യയില്‍ മുസ്ലിംങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്നു എന്നതിന് തെളിവാണ് അയോധ്യയിലെ പൂജയെന്നായിരുന്നു പാകിസ്ഥാന് പറഞ്ഞത്.
അതേസമയം ഇന്നലെയാണ് അയോധ്യയിലെ രാമക്ഷേത്രനിര്‍മ്മാണത്തിന് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ശിലാന്യാസം നിര്‍വ്വഹിച്ചത്.
Discussion about this post