വ്യാജ വിവരങ്ങള്‍ പ്രചരിപ്പിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2500 ലധികം യൂട്യൂബ് ചാനലുകള്‍ ഗൂഗിള്‍ നീക്കം ചെയ്തതായി റിപ്പോർട്ട്. ചൈനയില്‍ നിന്നുള്ള യൂട്യൂബ് ചാനലുകളാണ് ഗൂഗിള്‍ നീക്കം ചെയ്തത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ ചാനലുകളാണ് നീക്കം ചെയ്തത്. എന്നാല്‍, യുഎസിലെ ചൈനീസ് എംബസി ഈ വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്ന ആരോപണം ചൈന നിഷേധിച്ചിരുന്നു. നീക്കം ചെയ്തവ രാഷ്ട്രീയേതര ഉള്ളടക്കം പോസ്റ്റു ചെയ്ത ചാനലുകളാണെന്നു കമ്പനിയുടെ ത്രൈമാസ ബുള്ളറ്റിനില്‍ പറയുന്നു.
Discussion about this post