കൊളംബോ: ശ്രീലങ്കയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാജപക്സെ കുടുംബം നേതൃത്വമേകുന്ന ശ്രീലങ്ക പൊതുജനപാര്‍ട്ടി(എസ്എല്‍പിപി) 145 സീറ്റ് നേടി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചു. 5 സഖ്യകക്ഷികളുടെ പിന്തുണ കൂടിയാകുമ്പോള്‍ 150 സീറ്റുകളാണ് ഭരണകക്ഷിക്കുണ്ടാകുക. ഇത് ആകെ സീറ്റിന്റെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമാണ്. 225 സീറ്റുകളാണ് ആകെ.
പ്രധാനമന്ത്രി മഹീന്ദ രാജപക്സെ തന്നെ വീണ്ടും പ്രധാനമന്ത്രിയാകാനാണ് സാദ്ധ്യതയേറെ. അനുജന് ഗോട്ടബയ രാജപക്സെയാണ് ശ്രീലങ്കയുടെ പ്രസിഡന്റ്. ഇതോടെ രാജപക്സെ കുടുംബത്തിന്റെ ശക്തമായ ഭരണത്തിന് ലങ്കയില്‍ അരങ്ങൊരുങ്ങിയിരിക്കയാണ്. തന്റെ ‘ക്ഷേമത്തിനായുളള കാഴ്ചപ്പാട്’ മുന്നോട്ട് വയ്ക്കുന്ന ഭരണമായിരിക്കും രാജ്യത്ത് നടപ്പാക്കുകയെന്ന് മഹീന്ദ രാജപക്സെ വ്യക്തമാക്കി.
എതിര്‍പാര്‍ട്ടികള്‍ക്ക് ലഭിച്ചത് 54 സീറ്റുകള്‍ മാത്രമാണ്. തമിഴ് ന്യൂനപക്ഷങ്ങള്ക്കായുളള പാര്‍ട്ടി 10 സീറ്റും വിവിധ ചെറുപാര്‍ട്ടികള്‍ 16 സീറ്റുകളും നേടി. 150 സീറ്റുകളാണ് ഭരണഘടനാ ഭേദഗതിക്ക് ആവശ്യം. നാലോളം ചെറു പാര്‍ട്ടികള്‍ രാജപക്സെയ്ക്ക് പിന്തുണ നല്‍കുമെന്ന് ഉറപ്പിച്ച സ്ഥിതിക്ക് ഇനി ഭരണഘടനാ ഭേദഗതി രാജപക്സെ വിഭാഗത്തിന് എളുപ്പമാകും.
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മഹീന്ദ്രരാജ പക്സെയെ തിരഞ്ഞെടുപ്പ് വിജയത്തില്‍ അഭിനന്ദിച്ചു. അമേരിക്കന്‍ ഭരണകൂടവും അഭിനന്ദനം അറിയിച്ചു.
Discussion about this post