പ്രായപൂർത്തിയാകാത്ത മക്കൾക്ക് ചിത്രം വരയ്ക്കാൻ നഗ്നശരീരം വിട്ടു നൽകിയ കേസിൽ രഹ്നാ ഫാത്തിമ കീഴടങ്ങി. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. സുപ്രീംകോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് കീഴടങ്ങിയത്.
ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍ പ്രകാശിന്റെ പരാതിയിൽ തിരുവല്ല പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. നഗ്നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടു നല്‍കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് പരാതി.
തുടർന്ന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ജാമ്യം അപേക്ഷിച്ചെങ്കിലും ഇരു കോടതികളും ജാമ്യം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങിയത്.
Discussion about this post