ജയ്പുര്‍: കേന്ദ്രമന്ത്രി കൈലാഷ് ചൗധരിക്ക് കൊറോണ സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ പരിശോധനയ്ക്ക് വിധേയനായെന്നും ഫലം പോസിറ്റീവാണെന്നും മന്ത്രി ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാ സുഹൃത്തുക്കളും പരിശോധനയ്ക്കു വിധേയമാകണമെന്നും കുടുംബാംഗങ്ങളുമായി അകലം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ശ്വാസതടസവും ചെറിയ പനിയുമുണ്ട്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തെ രാജസ്ഥാനിലെ ജോധ്പുർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Discussion about this post