ഡല്‍ഹി: പ്രധാനമന്ത്രി പിഎം-കിസാന്‍ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 17,100 കോടി രൂപ എത്തിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. പിഎം-കിസാന്‍ നിധിയുടെ 17,000 കോടി രൂപ ഒരൊറ്റ കംപ്യൂട്ട൪ ക്ലിക്കിലൂടെ 8.5 കോടി കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിച്ചു. ഇടനിലക്കാരോ കമ്മിഷനോ ഇല്ല, ഞാന്‍ തികച്ചും സംതൃപ്തനാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ക൪ഷക൪ക്ക് പ്രതിവര്‍ഷം 6000 രൂപ നേരിട്ട് സഹായം നല്‍കുകയെന്ന ലക്ഷ്യത്തോടെ 2018-ല്‍ ആരംഭിച്ച പദ്ധതിയാണിത്. ഇതുവരെ 9.9 കോടിയിലധികം കര്‍ഷകര്‍ക്ക് 75,000 കോടിയിലധികം രൂപയുടെ നേരിട്ടുള്ള സഹായം നല്‍കിയതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ഒരു ലക്ഷം കോടിയുടെ മൂലധനമുള്ള അഗ്രികള്‍ച്ചര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് എന്ന പദ്ധതിക്കും വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പ്രധാനമന്ത്രി തുടക്കം കുറിച്ചു. ക൪ഷക൪ക്ക് വേണ്ടിവരുന്ന കോള്‍ഡ് സ്റ്റോറേജ്, കലക്ഷന്‍ സെന്ററുകള്‍, പ്രോസസിങ് യൂണിറ്റുകള്‍, മറ്റ് വികസന പ്രവ൪ത്തനങ്ങള്, കമ്യൂണിറ്റി കൃഷി മുതലായവ തുടങ്ങുന്നതിലേക്കാണ് ഫണ്ട് പദ്ധതി.
Discussion about this post