ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന തരത്തില്‍ സോഷ്യൽമീഡിയയിൽ ചിത്രങ്ങള്‍ പങ്കുവെച്ച കോണ്‍ഗ്രസ് നേതാവിനെതിരെ കേസ്. കോണ്‍ഗ്രസ് നേതാവ് ജിതു പട്വാരിക്കെതിരെയാണ് കേസ് എടുത്തത്. ബിജെപി നേതാവ് ഗൗരവ് രണ്‍ദിവിന്റെ പരാതിയെ തുടര്‍ന്നാണ് നടപടി.
സംഭവത്തില്‍ ജിതു പട്വാരിക്കെതിരെ ഛാത്രിപുര പോലീസ് സ്റ്റേഷനില്‍ എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 464, 181 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് ജിതുവിനെതിരെ കേസ് എടുത്തിരിക്കുന്നത്.
Discussion about this post