ഭർത്താവുമായുള്ള കുടുംബ വഴക്കിന് പരിഹാരം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച പള്ളി വികാരിയെ പുറത്താക്കി. വയനാട് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു വര്‍ഗീസ് പൂക്കോട്ടിലിനെയാണ് മലങ്കര ഓര്‍ത്തഡോക്സ് സഭ പുറത്താക്കിയത്.
ഇയാളെ പൗരോഹിത്യ അധികാരാവകാശങ്ങളില്‍ നിന്നും മാനന്തവാടി കമ്മന സെന്റ് ജോര്‍ജ്ജ് താബോര്‍ ഓര്‍ത്തഡോക്സ് പള്ളി വികാരി സ്ഥാനത്ത് നിന്ന് വൈദികനെ മാറ്റിയതായും ബത്തേരി ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രപൊലീത്ത അറിയിച്ചു.
പുരോഹിതന് പൗരോഹിത്യത്തിന് നിരക്കാത്ത രീതിയില്‍ ജീവിക്കുകയും ക്രിമിനല്‍ കേസില്‍ പ്രതിയാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. കേണിച്ചിറയില്‍ ഇയാള്‍ നടത്തിവരുന്ന ഡി അഡിക്ഷന് സെന്ററുമായി സഭക്കോ ഭദ്രാസനത്തിനോ യാതൊരുവിധ ബന്ധമില്ലെന്നും സഭയുടെ അംഗീകാരമില്ലാതെയാണ് ഈ കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നും ബത്തേരി ഭദ്രാസനാധിപന്‍ എബ്രഹാം മാര്‍ എപ്പിപ്പാനിയോസ് മെത്രപൊലീത്ത വ്യക്തമാക്കി.
Discussion about this post