തൃശ്ശൂര്‍: പൊലീസ് നോക്കിനില്‍ക്കെ വില്ലേജ് ഓഫീസറുടെ ആത്മഹത്യാ ശ്രമം. തൃശൂര്‍ പുത്തൂര്‍ വില്ലേജ് ഓഫീസില്‍വെച്ചാണ് വില്ലേജ് ഓഫിസര്‍ സിനി കൈയിലെ ഞരമ്പ് മുറിച്ച് ആത്മത്യയ്ക്ക് ശ്രമിച്ചത്. ഇവരെ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലൈഫ് പദ്ധതി അപേക്ഷകര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നതിനിടെയാണ് സംഭവം.
വില്ലേജ് ഓഫീസര്‍ മിനി മേശയില്‍ നിന്ന് ബ്ലേഡ് എടുത്ത് കൈത്തണ്ടയില്‍ മുറിവ് ഏല്‍പ്പിക്കുകയായിരുന്നു.
Discussion about this post