ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുടെ വെടിയേറ്റ ബിജെപി നേതാവ് മരിച്ചു. പിന്നാക്ക മോര്‍ച്ചയുടെ ബുദ്ഗാം ജില്ല പ്രസിഡന്റ് അബ്ദുല്‍ ഹമീദ് നജാര്‍ മരിച്ചതായി പൊലീസ് അറിയിച്ചു. ശ്രീനഗറിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
ഞായറാഴ്ച രാവിലെയാണ് മോഹീന്ദ്പുര ഗ്രാമവാസിയായ അബ്ദുല്‍ ഹമീദ് നജറിനെ ഭീകരര്‍ വെടിവെച്ചത്. ഓംപോര റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ചാണ് വെടിയേറ്റത്. വയറില്‍ വെടിയേറ്റ നജര്‍ ശ്രീനഗറിലെ ശ്രീ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഒരാഴ്ചക്കിടെ തീവ്രവാദികള്‍ ആക്രമിക്കുന്ന മൂന്നാമത്തെ ബി.ജെ.പി പ്രവര്‍ത്തകനാണ് ഹമീദ്. നേരത്തേ തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഒരു ബി.ജെ.പി നേതാവ് കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Discussion about this post