സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 1426 പേർ രോഗമുക്തി നേടി. 1242 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 105 പേരുടെ ഉറവിടം വ്യക്തമല്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്.
1426 പേർ രോഗമുക്തി നേടി. വിദേശത്ത് നിന്ന് വന്ന 62 പേരും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 72 പേരും 36 ആരോഗ്യപ്രവര്‍ത്തകരും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടുന്നു. 24 മണിക്കൂറിനിടെ 21,625 പരിശോധനകളാണ് നടത്തിയത്.
സംസ്ഥാനത്ത് ഇന്ന് അഞ്ചു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യ )68), കണ്ണൂര്‍ കോളയാട് സ്വദേശി കുംബമാറാടി (75), തിരുവന്തപുരം വലിയതുറ സ്വദേശി മണിയന് (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരണമടഞ്ഞത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക് തിരുവനന്തപുരം-297, മലപ്പുറം-242, കോഴിക്കോട്-158, കാസര്‍ഗോഡ്-147, ആലപ്പുഴ- 146, പാലക്കാട്- 141, എറണാകുളം-133, തൃശൂര്‍-32, കണ്ണൂര്‍-30, കൊല്ലം-25, കോട്ടയം-24, പത്തനംതിട്ട-20, വയനാട്-18, ഇടുക്കി-4 എന്നിങ്ങനെയാണ്.
Discussion about this post