സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫൈസല്‍ ഫരീദിനെ എന്‍ഐഎ സംഘം ചോദ്യം ചെയ്തു. കേസിലെ മൂന്നാം പ്രതിയാണ് ഫൈസല്‍ ഫരീദ്. അബൂദബിയില്‍ നിന്ന് ഇന്ന് വെളുപ്പിനാണ് രണ്ടംഗ സംഘം ഡല്‍ഹിക്ക് തിരിച്ചത്. ദുബായിലും അബൂദബിയിലും മൂന്ന് ദിവസം അവശ്യമായ തെളിവുകള്‍ ശേഖരിച്ചാണ് എന്‍ഐഎ ടീം മടങ്ങിയത്. മറ്റ് വിശദാംശങ്ങള്‍ ലഭ്യമല്ല.
അന്വേഷണ സംഘം ദുബായില്‍ നിന്നും മടങ്ങി. രഹസ്യ സ്വഭാവം നിലനിര്‍ത്തിയാണ് സംഘം തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിച്ചു മടങ്ങിയത്. കേസില്‍ വിശദമായ ചോദ്യംചെയ്യലിന് ഫൈസല്‍ ഫരീദിനെ കൈമാറണമെന്ന് ഇന്ത്യ യുഎഇയോട് ആവശ്യപ്പെട്ടേക്കും.
Discussion about this post