തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1212 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. 1068 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 45 പേരുടെ ഉറവിടം വ്യക്തമല്ല. 5 മരണങ്ങളും ഇന്ന് സംസ്ഥാനത്ത് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് രോഗം ബാധിച്ചവരില്‍ 51 പേര് വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 64 പേരും ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 22പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 880 പേർ രോഗമുക്തി നേടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്ക് ഇങ്ങനെ: തിരുവനന്തപുരം 266, മലപ്പുറം 261, കോഴിക്കോട് 93, കാസര്‍ഗോഡ് 68, ആലപ്പുഴ 118, പാലക്കാട് 81, എറണാകുളം 121, തൃശ്ശൂര്‍ 19, കണ്ണൂര്‍ 31, കൊല്ലം 5, കോട്ടയം 76, പത്തനംതിട്ട 19, വയനാട് 12, ഇടുക്കി 42.
Discussion about this post