ഡല്‍ഹി: കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് വൈ നായിക്കിന് കോവിഡ് സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ച വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ഞാന്‍ ഇന്ന് കോവിഡ് പരിശോധനക്ക് വിധേയനായി. അതില്‍ വൈറസ് ബാധ സ്ഥിരീകരിച്ചു. സാധാരണനിലയില്‍ തന്നെയാണ്. ഹോം ഐസൊലേഷന്‍ തിരഞ്ഞെടുത്തു എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താനുമായി സമ്പര്ക്കത്തിൽപ്പെട്ടവരോട് സ്വയം പരിശോധനക്ക് വിധേയരായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Discussion about this post