ഡൽഹി: കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി അന്തരിച്ചു . 53 വയസുകാരനായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വൈകീട്ട് ഏഴുമണിയോടെയാണ് അന്ത്യം.
ഉത്തര്‍പ്രദേശിലെ വീട്ടില്‍ വെച്ച് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ യശോദ ആശുപത്രിയിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തിന് തൊട്ടുമുമ്പായി ആജ് തക് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നു. ബെംഗളൂരു സംഘര്‍ഷവുമായി ബന്ധപ്പെട്ട ചര്‍ച്ചയിലായിരുന്നു അദ്ദേഹം പാര്‍ട്ടിയെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
നേതാവിന്റെ മരണത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വദേര ഗാന്ധി, രാഹുല്‍ ഗാന്ധി, രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗലോട്ട്, കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
Discussion about this post