തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി യു.എ.ഇയിലെ സന്നദ്ധസ്ഥാപനമായ റെഡ് ക്രസന്റ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത് സംബന്ധിച്ച് വിവാദങ്ങളുയരുന്ന സാഹചര്യത്തില്‍ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. റെഡ് ക്രസന്റിന്റെ പദ്ധതികളിലെ സാമ്പത്തിക ഇടപാടുകളുടെ ഉത്തരവാദിത്തം അവര്‍ക്കു മാത്രമെന്ന് കോടിയേരി പറയുന്നു. ദേശാഭിമാനിയിലെഴുതിയ ‘വേണ്ടത് വിവാദമല്ല വികസനം’ എന്ന ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന് ന്യായീകരണവുയെത്തിയത്.
വടക്കാഞ്ചേരിയില്‍ വീട് നിര്‍മ്മിക്കാനുള്ള ഏജന്‍സിയെ നിശ്ചയിച്ചതില്‍ പിണറായി സര്‍ക്കാരിന് പങ്കില്ലെന്ന് കൊടിയേരി അദ്ദേഹം ലേഖനത്തില്‍ പറയുന്നു. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴി ഉപയോഗിച്ച് സര്‍ക്കാരിനെ സംശയത്തിന്റെ പുകമറയിലാക്കാനാണ് മാദ്ധ്യമങ്ങളും പ്രതിപക്ഷവും ശ്രമിക്കുന്നതെന്നാണ് കോടിയേരിയുടെ വാദം.
സംസ്ഥാനം നിയമസഭ – പ്രാദേശിക തിരഞ്ഞെടുപ്പുകളിലേക്ക് കടക്കുന്ന വേളയില്‍ ഇതിന് പ്രസക്തി ഏറെയാണെന്നും, വികസനത്തിന് വഴിതെളിക്കുന്ന എല്‍.ഡി.എഫ് ആണോ, വഴി മുടക്കുന്ന യു.ഡി.എഫ് –ബി.ജെ.പി വേണോ എന്നതാണ് ചോദ്യമെന്നും അദ്ദേഹം ലേഖനത്തില്‍ പറയുന്നു. നാടിന് ആവശ്യം വിവാദമല്ല, വികസനമാണെന്നും, ഈ ഒരു വികാരത്തിലേക്ക് കേരള സമൂഹമാകെ താമസിയാതെ എത്തുമെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു.
Discussion about this post