ഡല്‍ഹി: കോവിഡിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കോ വാക്സിന് സുരക്ഷിതമെന്ന് പരിശോധനാഫലം. ഒന്നാംഘട്ട ക്ലിനിക്കല്‍ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. വാക്സിൻ സ്വീകരിച്ച 375 പേർക്കും പാർശ്വഫലങ്ങൾ ഇല്ലെന്ന് ഡൽഹി എയിംസ് വ്യക്തമാക്കി.
കോവാക്സിന്റെ ക്ലിനിക്കൽ പരിശോധന കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഇതിന്റെ ആദ്യഘട്ടം ആണ് ഇപ്പോൾ പൂർത്തീകരിച്ചിരിക്കുന്നത്. ഇതിൽ ആദ്യഘട്ടത്തിലാണ് വാക്സിൻ സുരക്ഷിതമാണെന്ന കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. ഡൽഹി എയിംസ് ഉൾപ്പെടെ രാജ്യത്തെ 12 സ്ഥലങ്ങളിലായി 375 പേർക്കാണ് പരീക്ഷണ ഭാഗമായി വാക്സിൻ നൽകിയിരിക്കുന്നത്. രണ്ട് ഡോസ് വീതം ആണ് ഓരോരുത്തർക്കും ആദ്യഘട്ടത്തിൽ നൽകിയത്. ആദ്യ ഘട്ട വാക്സിൻ നൽകിയതിന് ശേഷമുള്ള പരിശോധനയിലാണ് ആർക്കും പാർശ്വഫലങ്ങളുണ്ടായിട്ടില്ല എന്നാണ് ഡോക്ടർമാർ വ്യക്തമാക്കിയത്. വളരെ സുപ്രധാനമായ ഒരു പരിശോധനഫലം ആണ് ലഭിച്ചിരിക്കുന്നത്.
വാക്സിന്റെ രണ്ടാം ഘട്ട ക്ലിനിക്കൽ പരിശോധന ഇപ്പോൾ പുരോഗമിക്കുകയാണ്.
Discussion about this post